കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 20, 2017

കൊച്ചി : കെഎസ്ഇ ഓഹരികൾ ഇന്ന് 5 ശതമാനം നേട്ടമുണ്ടാക്കി. ഓഹരിവില 102.10 രൂപ ഉയർന്ന് 2144.10 രൂപയായി.

ഫെഡറൽ ബാങ്ക്, വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചിൻ മിനറൽസ്, എവിടി നാച്വറൽ, എഫ് എ സി ടി, ജിയോജിത്ത്, കേരള ആയുർവേദ, കിറ്റെക്‌സ്, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, മണപ്പുറം ഫിനാൻസ്, മൂത്തുറ്റ് ഫിനാൻസ്, വണ്ടർല ഹോളിഡേയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.