ഫോർഡ് ഇക്കോസ്‌പോർട്ട് ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

Posted on: November 5, 2017

ചെന്നൈ : ഫോർഡ് ഇക്കോസ്‌പോർട്ട് ഫേസ് ലിഫ്റ്റ് ആമസോണിലൂടെ ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. ആദ്യത്തെ 123 പേർക്ക് ആദ്യം ഡെലിവറി ലഭിക്കും. നവംബർ 9 ന് ആണ് പുതിയ ഇക്കോസ്‌പോർട്ട് ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുന്നത്.

ആംബിയന്റ്, ട്രെൻഡ്, ട്രെൻഡ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ച് വേരിയന്റുകൾ വീതം ഡീസൽ, പെട്രോൾ എൻജിനുകളിൽ തെരഞ്ഞെടുക്കാം. ലൈറ്റ്‌നിംഗ് ബ്ലൂ, കന്യോൺ റിഡ്ജ്, ഡയമണ്ട് വൈറ്റ്, മൂൺഡസ്റ്റ് സിൽവർ, റേസ് റെഡ്, അബസല്യൂട്ട് ബ്ലാക്ക്, സ്‌മോക്ക് ഗ്രേ എന്നീ ഏഴ് നിറങ്ങളിൽ ഇക്കോസ്‌പോർട്ട് ഫേസ്‌ലിഫ്റ്റ് തെരഞ്ഞെടുക്കാം.