08
Wednesday
May 2024
May 2024
ഇൻഫോസിസ് കോ ചെയർമാൻ അരുൺജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തി
Posted on: August 22, 2017
ന്യൂഡൽഹി : വിശാൽ സിക്കയുടെ രാജിയെ തുടർന്ന് ഇൻഫോസിസിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോ-ചെയർമാൻ രവി വെങ്കിടേശൻ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി. ഐടി ബിസിനസിലെ അനിശ്ചിതത്വം, യുഎസ് വിസ അനുമതികളുടെ സങ്കീർണത തുടങ്ങിയ നിരവധി പ്രതിസന്ധികൾക്കിടയിലാണ് മാനേജിംഗ് ഡയറക്ടറുടെ രാജി ഇൻഫോസിസിനെ വിഷമവൃത്തത്തിലാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയിലെ സംഭവവികാസങ്ങൾ രവി വെങ്കിടേശൻ ധനമന്ത്രിയെ ധരിപ്പിച്ചു. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് ഇൻഫോസിസ് പ്രതികരിച്ചിട്ടില്ല.
TAGS: Infosys |
News in this Section