ജ്യൂവലെക്‌സ് ജീവനക്കാർ ഫയർവാക്കിലൂടെ ഗിന്നസ് ബുക്കിൽ

Posted on: February 17, 2017

കൊച്ചി : സ്വർണാഭരണ കമ്പനിയായ ജ്യൂവലെക്‌സ് ഇന്ത്യയിലെ ജോലിക്കാർ തീയിലൂടെ നടന്ന് (ഫയർ വാക്ക്) ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു. ആയിരത്തി മുന്നൂറിലധികം ജോലിക്കാരാണ് ക്രമാനുഗതമായി ഒരേ വേദിയിൽ ഫയർവാക്ക് നടത്തിയത്. ഇതുവരെയുള്ള റിക്കാർഡ് 608 ആളുകളുടേതായിരുന്നു. ഗിന്നസ് വേൾഡ് റിക്കാർഡ്‌സിന്റെ ഔദ്യോഗിക അഡ്ജുഡിക്കേറ്റർ ഋഷി നാഥിന്റെ മുമ്പാകെ മുംബൈയ്ക്കടുത്തുള്ള ഇമാജിക്ക തീം പാർക്കിലായിരുന്നു ഫയർ വാക്ക്. കത്തുന്ന കരിക്കട്ടയിലൂടെ നഗ്നപാദരായി 6.6 അടിയാണ് നടക്കേണ്ടിയിരുന്നത്.

 

എച്ച് ആർ കൺസൾട്ടിംഗ് സ്ഥാപനമായ എച്ച്ആർ അനെക്‌സി അവരുടെ രാജ്യാന്തര സർട്ടിഫൈഡ് ഫയർവാക്ക് ഇൻസ്ട്രക്റ്റർമാരുടേയും എംപവർമെന്റ് കോച്ചുമാരുടേയും സഹായത്തോടെയാണ് ഫയർ വാക്ക് സംഘടിപ്പിച്ചത്. ഭയത്തിൽനിന്നും അസാധാരണമായതിലേക്കുള്ള പരിണാമമാണ് ഫയർവാക്കിലൂടെ സംഭവിക്കുന്നത്. ശാക്തീകരണത്തിന്റെ താക്കോലാണിതെന്ന് എച്ച് ആർ അനെക്‌സിയുടെ മാനേജിംഗ് ഡയറക്ടർ അഷിഷ് അറോറ പറഞ്ഞു.

TAGS: Fire Walk | Jewelex |