പാക്കിസ്ഥാനിൽ 47 യാത്രക്കാരുമായി വിമാനം തകർന്നുവീണു

Posted on: December 7, 2016

pia-atr-42-500-bigഇസ്ലമാബാദ് : പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം 47 യാത്രക്കാരുമായി അബോട്ടാബാദിന് സമീപം മലനിരകളിൽ തകർന്നുവീണു. ഖൈബർ പക്തൂൺ പ്രവിശ്യയിലെ ചിത്രാലിൽ നിന്നും ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെട്ട വിമാനം (പികെ 661) 4.40 ന് ഇസ്ലമാബാദിലെ ബേനസീർ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതായിരുന്നു. പാക്കിസ്ഥാനിലെ പ്രമുഖ പോപ്പ് ഗായകൻ ജുനൈദ് ജംഷീദും ഭാര്യയും വിമാനത്തിലുണ്ടായിരുന്നതായി സംശയിക്കുന്നു. 42 യാത്രക്കാരും അഞ്ച് വിമാനജോലിക്കാരുമാണ് എടിആർ -42 വിമാനത്തിലുണ്ടായിരുന്നത്.

pia-pk-661-crashsite-big

 

വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകും മുമ്പ് പൈലറ്റ് അടിയന്തര സന്ദേശമയച്ചതായി പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വക്താവ് സ്ഥിരീകരിച്ചു. ആരും രക്ഷപ്പെട്ടിരിക്കാൻ ഇടയില്ലെന്ന് വ്യോമയാനവൃത്തങ്ങൾ പറഞ്ഞു. ആറ് സൈനിക ഹെലികോപ്ടറുകൾ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്.