ആലിബാബ ഡിജിറ്റൽ മാധ്യമ വിഭാഗത്തിന് യുസിവെബ് നേതൃത്വം നൽകും

Posted on: November 5, 2016

uc-browser-logo-big

കൊച്ചി : ആലിബാബ ഗ്രൂപ്പ് ആരംഭിക്കുന്ന ഡിജിറ്റൽ മാധ്യമ വിഭാഗത്തിന് ഗ്രൂപ്പിന്റെ മൊബൈൽ ഇന്റർനെറ്റ് സോഫ്റ്റ്‌വേർ സേവന ദാതാക്കളായ യുസിവെബ് നേതൃത്വം നൽകും. യുസിവെബിന്റെ പ്രധാന ഉത്പന്നമായ യുസിബ്രൗസറിന് ഇന്ത്യയിലെ മൊബൈൽ ഇന്റർനെററ് സേവനമേഖലയിൽ 57 ശതമാനം വിപണി വിഹിതമുണ്ട്. കഴിഞ്ഞ സെപ്തംബറിലവസാനിച്ച ക്വാർട്ടറിൽ ആലിബാബ ഗ്രൂപ്പിന്റെ ഡിജിറ്റൽ മീഡിയ-എന്റർടെയ്ൻമെന്റ് മേഖലയിൽ നിന്നുള്ള വരുമാനം 54.1 കോടി ഡോളറായിരുന്നു. മുൻ വർഷത്തേതിനേക്കാൾ 302 ശതമാനം വളർച്ച കൈവരിച്ചു. യുസിബ്രൗസറിനു പുറമെ യുസിവെബിന്റെ ഭാഗമായ യുസി ന്യൂസ്, 9 ആപ്‌സ് ഡോട് ലിങ്ക് എന്നിവയിൽ നിന്നുള്ളതാണ് ഈ വരുമാനത്തിലേറെയും.

വിനോദ പരിപാടികളുടെ ഡിജിറ്റലൈസേഷൻ വലിയ സാദ്ധ്യതകളാണ് ഒരുക്കിയിട്ടുള്ളതെന്ന് ആലിബാബ മൊബൈൽ ബിസിനസ് ഗ്രൂപ്പ് മാനേജർ (ഓവർസീസ്) കെന്നി യെ പറഞ്ഞു. യുസിബ്രൗസറിന് ഇന്ത്യയിൽ പ്രതിമാസം 8 കോടി ഉപയോക്താക്കളാണുള്ളത്. ഇതിൽ ഭൂരിഭാഗവും വിനോദവുമായി ബന്ധപ്പെട്ട പരിപാടികളാണ് വീക്ഷിക്കുന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ മൊബൈൽ ബ്രൗസറെന്ന നിലയ്ക്ക് ഗൂഗിളിന്റേയും ഫേസ്ബുക്കിന്റേയും സുപ്രധാന സ്ഥാനം കൈക്കലാക്കാനാണ് യുസിബ്രൗസർ ലക്ഷ്യമിടുന്നത്.

 

TAGS: Alibaba | UC Browser |