സ്‌പൈസ്‌ജെറ്റ് ഏർലിബേഡ് ഓഫർ

Posted on: September 1, 2014

Spicejet-Logo-s 499 രൂപയ്ക്കുള്ള വൺവേ എയർടിക്കറ്റുമായി സ്‌പൈസ്‌ജെറ്റ് ഏർലിബേഡ് ഓഫർ പ്രഖ്യാപിച്ചു.

ഇന്നു മുതൽ സെപ്റ്റംബർ മൂന്നാം തീയതിക്കു മുമ്പ് ഏർലിബേഡ് ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2015 ജനുവരി 16 നും ഒക്‌ടോബർ 24 നും മധ്യേ ഇന്ത്യയിലെ 41 ഡെസ്റ്റിനേഷനുകളിലേക്കു യാത്രചെയ്യാം. ഫ്യുവൽ സർചാർജ് ഏർലിബേഡ് ഓഫറിൽ ഉൾപ്പെടുമെങ്കിലും എയർപോർട്ട് ടാക്‌സും മറ്റു സർചാർജുകളും ടിക്കറ്റ് നിരക്കിനു പുറമേ നൽകേണ്ടതാണ്.