മിംസ് ഇനി മുതൽ ആസ്റ്റർ മിംസ്

Posted on: December 30, 2015

Aster-Mims-Press-Meet-Dec-2

കോഴിക്കോട് : മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (മിംസ് ) ഇനി മുതൽ ആസ്റ്റർ മിംസ് എന്നറിയപ്പെടും. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മിംസിനെ ഒൻപത് രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 293 മെഡിക്കൽ സ്ഥാപന ശൃംഖലയുടെ ഭാഗമാക്കും.

2001-ൽ 600 കിടക്കകളുമായി ഏറ്റവും ആധുനിക മൾട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ തുടക്കമിട്ട മിംസ് കോഴിക്കോട് ഇന്ത്യയിലെതന്നെ ആദ്യത്തെ എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടിയ ആശുപത്രിയാണ്. മിംസ് കോഴിക്കോടും മിംസ് കോട്ടയ്ക്കലും ചേർന്ന് ആസ്റ്ററിനു കീഴിൽ 4000 കിടക്കകളുള്ള ആരോഗ്യരക്ഷാ ശൃംഖലയുടെ ഭാഗമായി മാറും.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിനെ ലോകമെങ്ങുമായി ആരോഗ്യസംരക്ഷണ രംഗത്ത് ഉയർന്ന ഗുണമേന്മ ലഭ്യമാക്കുന്ന ബ്രാൻഡ് അനുഭവമായി മാറ്റാനാണ് പരിശ്രമിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. മൂന്നു പതിറ്റാണ്ടുകളുടെ ആഗോളാനുഭവും സവിശേഷമായ ആരോഗ്യസംരക്ഷണ സംസ്‌കാരവുമായി വീ വിൽ ട്രീറ്റ് യു വെൽ എന്ന മുദ്രാവാക്യത്തിലൂടെ ലളിതമായ വാഗ്ദാനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നല്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസ്റ്റർ മിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. രാഹുൽ മേനോൻ, ആസ്റ്റർ മിംസ് എ്ക്‌സിക്യൂട്ടീവ് ഡയറക്ടർ യു. ബഷീർ, ആസ്റ്റർ മിംസ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. കാർത്തികേയ വർമ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.