ചെന്നൈയ്ക്ക് ലേക്ക്‌ഷോറിന്റെ സഹായം

Posted on: December 8, 2015

Dr.-Philip-Augustine-Big

കൊച്ചി : നാലരക്കോടി ലിറ്റർ കുടിവെള്ളം അണുവിമുക്തമാക്കാനുള്ള സാമഗ്രികൾ നൽകി ലേക്ക്‌ഷോർ ആശുപത്രി ചെന്നൈ നഗരത്തിലെ പുനരധിവാസ പ്രവർത്തനത്തിൽ പങ്കാളികളായി. വെള്ളപ്പൊക്കം മൂലമുള്ള പ്രകൃതി ദുരന്തത്തിനു ശേഷം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്‌നം ജലജന്യ രോഗങ്ങളാണ്. അതിനാൽ കുടിക്കാനായി അണുവിമുക്തമായ ജലം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ലേക്ക്‌ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു. ഏകദേശം 10 ലക്ഷത്തോളം രൂപയാണ് ഇതിന്റെ ചെലവ്.

എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളിലാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലേക്ക്‌ഷോർ ആശുപത്രി പങ്കാളികളായത്. വെള്ളം തിളപ്പിക്കാതെ തന്നെ അണുവിമുക്തമാക്കുന്ന പദ്ധതിയാണ് ചെന്നൈയിലും നടപ്പാക്കുന്നതെന്ന് ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു. ടാങ്കർ ലോറികളിലെ വെള്ളവും വീടുകളിൽ സംഭരിച്ച വെള്ളവും അണുവിമുക്തമാക്കാനുള്ള സാമഗ്രികൾ ലഭ്യമാക്കിയിട്ടുണ്ട്.