റിയാദിലും ജിദ്ദയിലും വിഎഫ്എസിന്റെ ചെക്ക് വിസ ആപ്ലിക്കേഷൻ സെന്റർ

Posted on: November 11, 2015

VFS-Global-Czech-Visa-Appli

റിയാദ് : വിഎഫ്എസ് ഗ്ലോബൽ റിയാദിൽ ചെക്ക് റിപ്പബ്ലിക്കിന്റെ വിസ ആപ്ലിക്കേഷൻ സെന്റർ തുറന്നു. ജിദ്ദയിലെ വിസ ആപ്ലിക്കേഷൻ സെന്റർ 18 ന് തുറക്കും. ചെക്ക് റിപ്പബ്ലിക്കും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധനങ്ങൾ മെച്ചപ്പെടുത്താൻ വിസ ആപ്ലിക്കേഷൻ സെന്ററുകൾ വഴിതെളിക്കുമെന്ന് സൗദിയിലെ ചെക്ക് അംബാസഡർ ജിറി സ്ലാവിക് പറഞ്ഞു.

വിഎഫ്എസ് ഗ്ലോബൽ സിഒഒ അജിത് അലക്‌സാണ്ടർ, മോഹൻ മാത്യു (അൽ എറ്റിമാഡ് മോഡേൺ ബിസിനസ് സൊല്യൂഷൻസ്), ഡാണ എൽറ്റോമോവ ( ചെക്ക് എംബസി) തുടങ്ങിയവർ റിയാദിലെ വിസ ആപ്ലിക്കേഷൻ സെന്റർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.