April 2024
ഡിസൈന്‍ ഫെസ്റ്റിവല്‍ 11 മുതല്‍
Posted on: December 7, 2018
കൊച്ചി : പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണമെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഡിസൈന്‍ ഫെസ്റ്റിവല്‍ 11 മുതല്‍ 16 വരെ ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 11,12 തിയതികളില്‍ ഡിസൈന്‍ കേരള ഉച്ചകോടി നടക്കും. 11 ന് എസ് ഡി ഷിബുലാല്‍ ഉദ്ഘാടനം ചെയ്യും. അറുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. 12 ന് 4.30 ന് ഉച്ചകോടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ നവീന ആശയ വികസന മാതൃകകള്‍ അവതരിപ്പിക്കുന്ന പ്രദര്‍ശനം നടക്കും. പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടാകും. ബിനാലെയുടെ മുഖ്യവേദികളില്‍നിന്നു 12 മുതല്‍ ബോള്‍ഗാട്ടി പാലസിലേക്കു സൗജന്യ ബോട്ട് സര്‍വീസ് ഉണ്ടാകും. ഉച്ചകോടിയിലെ മികച്ച ആശയങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്ന് ചീഫ് മിനിസ്റ്റേഴ്‌സ് ഐ ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു