എസ് സി എം എസും ജപ്പാന്‍ ഇക്കണോമിക്‌സ് യൂണിവേഴ്‌സിറ്റിയും തമ്മില്‍ ധാരണ

Posted on: December 4, 2018

കളമശ്ശേരി : എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥി – ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം, പഠന സമ്പ്രദായം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ എസ് സി എം എസ് ഗ്രൂപ്പും ജപ്പാന്‍ ഇക്കണോമിക്‌സ് യൂണിവേഴ്‌സിറ്റിയും ധാരണയായി. ജപ്പാനിലെ ഫൊകൗക പ്രവിശ്യയിലെ സര്‍വകലാശാല അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എസ് സി എം എസ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രമോദ് പി. തേവന്നൂരും ഇക്കണോമിക്‌സ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അസുക സുസുക്കിയും ധാരണാപത്രം കൈമാറി.

ഇരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എച്ച് ഒ ഡി മാരായ പ്രൊഫ. സെബാസ്റ്റ്യന്‍ ഡാക്കിന്‍, ഡോ. വരുണ്‍ ജി മേനോന്‍, ഡീനും പ്രൊഫസറുമായ യാസുഗി സതോഷി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.