April 2024
ജെം ആന്‍ഡ് ജുവലറി പ്രദര്‍ശനം ഒന്നുമുതല്‍
Posted on: November 28, 2018
കൊച്ചി : ഒമ്പതാമത് കേരള ജെം ആന്‍ഡ് ജുവലറി ഷോ ശനിയാഴ്ച ആരംഭിക്കും. മൂന്നു ദിവസങ്ങളായി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എസ്‌കിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം.
കേരളത്തിലും വിവിധ സ്ഥാപനങ്ങളിലും ജുവലറി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. വൈകീട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥി ആയിരിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സ്വര്‍ണാഭരണങ്ങള്‍, രത്‌നാഭരണങ്ങള്‍ എന്നിവ കേരളത്തിലെ ആഭരണ നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും നേരില്‍ കാണാനും വിലയിരുത്താനുമുള്ള അവസരമാണ് സമ്മേളനം ഒരുക്കുന്നത്.
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു