തിരുവനന്തപുരം വിമാനത്താവളം പി പി പി മാതൃകയില്‍ വികസിപ്പിക്കും

Posted on: November 9, 2018

ന്യൂഡല്‍ഹി : തിരുവനന്തപുരം വിമാനത്താവളങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്ത (പി പി പി) മാതൃകയില്‍ വികസിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. മംഗലുരു, അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നൗ, ഗുവാഹത്തി, എന്നിവയാണ് ഇത്തരത്തില്‍ വികസിപ്പിക്കുന്ന മറ്റ് വിമാനത്താവളങ്ങള്‍. ഇതിനായി പബ്ലിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റിക്ക് രൂപം നല്‍കാനും തീരുമാനിച്ചു.

നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് ആയിരിക്കും ഉന്നതതല സമിതിയുടെ തലവന്‍. കേന്ദ്ര സിവില്‍ വ്യോമയാന സെക്രട്ടറി, സാമ്പത്തികകാര്യ സെക്രട്ടറി, എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും. രാജ്യത്ത് ഇപ്പോള്‍ ഡല്‍ഹി, മുംബൈ, ബംഗലുരു, ഹൈദരാബാദ്, കൊച്ചി എന്നീ വിമാനത്താവളങ്ങളാണ് പി പി പി മാതൃകയിലുള്ളത്.