താജ് ഗേറ്റ്‌വേയിൽ കേക്ക് മിക്‌സിംഗ് നടത്തി

Posted on: October 26, 2018

എറണാകുളം താജ് ഗേറ്റ്‌വേയിൽ മേയർ സൗമിനി ജെയിന്റെ നേതൃത്വത്തിൽ നടന്ന കേക്ക് മിക്‌സിംഗ് സെറിമണി. ഗേറ്റ്‌വേ ഹോട്ടൽ പേസ്ട്രി ഷെഷ് ജോൺസൺ, സെയിൽസ് മാനേജർ ജെന്നിഫർ ചൗളർ, ജനറൽ മാനേജർ പ്രകാശ് നായർ, എക്‌സിക്യൂട്ടീവ് ഷെഫ് സലിൻ കുമാർ എന്നിവർ സമീപം.

കൊച്ചി : ക്രിസ്മസിനുള്ള ഒരുക്കമായി എറണാകുളം താജ് ഗേറ്റ്‌വേ യിൽ കേക്ക് മിക്‌സിംഗ് നടത്തി. ഷെഫ് ജോൺസണും സംഘവുമാണ് ക്രിസ്മസിന് ഏറ്റവും പ്രിയപ്പെട്ട പരമ്പരാഗത പ്ലം കേക്കിനുള്ള കൂട്ടുകൾ ഒരുക്കുന്നതിന് നേതൃത്വം നൽകിയത്.

മുൻവർഷങ്ങളേക്കാൾ അധികമായ ഡിമാൻഡ് മുന്നിൽ കണ്ട് ഈ വർഷം കേക്കുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ഗേറ്റ്‌വേ എറണാകുളം ജനറൽ മാനേജർ പ്രകാശ് നായർ പറഞ്ഞു. ക്രിസ്മസ് അനുഷ്ഠാനത്തിന്റെയും ആഘോഷത്തിന്റെയും അവസരത്തിൽ ഒട്ടേറെ അതിഥികൾ കേക്ക് മിക്‌സിംഗിനായി എത്തിയിരുന്നുവെന്ന് അദേഹം പറഞ്ഞു.

ക്രിസ്മസ് കേക്കുകൾ നിർമ്മിക്കുന്നതിൽ അതീവ ശ്രദ്ധയാണ് ചെലുത്തുന്നതെന്ന് പേസ്ട്രി ഷെഷ് ജോൺസൺ പറഞ്ഞു. സാധാരണ ഉപയോഗിക്കുന്ന മാർഗരിനു പകരം ഏറ്റവും ആധികാരികമായ ബട്ടറും മറ്റ് ചേരുവകളുമാണ് ഉപയോഗിക്കുന്നത്. അധിക ഡിമാൻഡ് കണക്കിലെടത്ത് 4000-5000 കിലോ കേക്കുകളാണ് ഇപ്രാവശ്യം തയാറാക്കുന്നതെന്ന് ജോൺസൺ പറഞ്ഞു.