റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ നല്‍കി

Posted on: August 31, 2018

തിരുവനന്തപുരം : റിലയന്‍സ് ഫൗണ്ടേഷന്‍ കേരളത്തിന് വാഗ്ദാനം ചെയ്ത 71 കോടിയുടെ സഹായത്തില്‍ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറുന്നത് സംബന്ധിച്ച പ്രത്യേക നിയമസഭ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനി ചെക്ക് കൈമാറിയത്.

പ്രളയത്തിലകപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയെന്നത് ഉത്തരവാദിത്വപ്പെട്ട കോപ്പറേറ്റ് ഫൗണ്ടേഷന്റെ കടമയാണ്. പ്രളയജലമൊഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലെത്തുന്നതുവരെ റിലയന്‍സ് കേരളത്തിനൊപ്പം ഉണ്ടാകുമെന്ന് നിതാ അംബാനി പറഞ്ഞു.

ആലപ്പുഴയിലെ പള്ളിപ്പാട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്‌കൂള്‍ കിറ്റുകളും കൈമാറി.