ഐ ഫൗണ്ടേഷൻ സിഗ്നേച്ചർ സെന്റർ കൊച്ചിയിൽ തുറന്നു

Posted on: March 5, 2018

ഐ ഫൗണ്ടേഷന്റെ കേരളത്തിലെ ആദ്യത്തെ സിഗ്നേച്ചർ സെന്റർ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് മെട്രോ സ്‌റ്റേഷനു സമീപം പദ്മശ്രീ ടി.വി.മോഹൻദാസ് പൈ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ആരോഗ്യ പരിപാലന രംഗത്ത് മികച്ച ആശുപത്രികളും കൂടുതൽ ഗവേഷണങ്ങളും അനിവാര്യമെന്ന് മണിപ്പാൽ ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസസിന്റെയും, സെബിയുടെ പ്രൈമറി മാർക്കറ്റ് അഡൈ്വസറി കമ്മറ്റിയുടെയും ചെയർമാൻ പദ്മശ്രീ ടി.വി. മോഹൻദാസ് പൈ. ഐ ഫൗണ്ടേഷന്റെ കേരളത്തിലെ ആദ്യ സിഗ്നേച്ചർ സെന്റർ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് മെട്രോ സ്‌റ്റേഷനു സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പ്രത്യേക സന്ദേശത്തിലൂടെ ആശംസകൾ നേർന്നു. പി.ടി. തോമസ് എംഎൽഎ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്, വാർഡ് കൗൺസിലർ വിജയകുമാർ, ഐ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഡി. രാമമൂർത്തി, മാനേജിംഗ് ഡയറക്ടർ ഡോ. ചിത്ര രാമമൂർത്തി, മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ. ഗോപാൽ, റോട്ടറി ഡിസ്ട്രിക്ട് 3201 മുൻ ഗവർണർ കെ.എ കുര്യച്ചൻ, കെ.എസ്.ഒ.എസ് പ്രസിഡന്റ് ഡോ. രാധാ രമണൻ, സി.ഐ.ഐ.ക്യു. ഹെൽത്ത്‌കെയർ ക്യാറ്റലിസ്റ്റ്‌സ് ചെയർമാൻ ഡി. സ്വാമിനാഥൻ, ഭാരതീയ വിദ്യാഭവൻ ചെയർമാൻ വേണുഗോപാൽ സി ഗോവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: Eye Foundation |