ഐ ഫൗണ്ടേഷൻ സിഗ്നേച്ചർ സെന്റർ കൊച്ചിയിൽ

Posted on: February 2, 2018

കൊച്ചി : കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നേത്ര ചികിത്സാ സ്ഥാപനമായ ഐ ഫൗണ്ടേഷന്റെ കേരളത്തിലെ ആദ്യത്തെ സിഗ്നേച്ചർ സെന്റർ ഫെബ്രുവരി നാലിന് കൊച്ചിയിൽ തുറക്കും. ഐ ഫൗണ്ടേഷന്റെ എട്ടാമത് സിഗ്നേച്ചർ സെന്ററാണിത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് മെട്രോ സ്‌റ്റേഷനു സമീപമാണ് 45,000 സ്‌ക്വയർ ഫീറ്റിൽ എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടി പ്രവർത്തനം ആരംഭിക്കുന്നത്.

4 ഓപ്പറേഷൻ തീയറ്ററുകൾ, 15 കൺസൾട്ടേഷൻ റൂമുകൾ, 18 ഒപ്‌റ്റോമെട്രി ലെയ്ൻകൾ, 10 ഇൻവെസ്റ്റിഗേഷൻ മുറികൾ, ഡ്രഗ് സ്‌റ്റോർ, വിഐപി ലോഞ്ച്, എക്‌സിക്യൂട്ടീവ് ഇൻ പേഷ്യന്റ് റൂമുകൾ, ഡെ കെയർ യൂണിറ്റുകൾ, ആധുനിക ഒപ്റ്റിക്കൽ ഔട്ട്‌ലെറ്റ് എന്നിവ കൊച്ചി സിഗ്നേച്ചർ സെന്ററിന്റെ പ്രത്യേകതകളാണ്. അത്യാധുനിക ലേസർ റിഫ്രാക്റ്റീവ് തിമിര ശസ്ത്രക്രിയ, ഫെംറ്റോസെക്കന്റ് ലേസർ റിഫ്രാക്റ്റീവ് സ്യൂട്ട് സിസ്റ്റം ഉപയോഗിച്ചുള്ള സർജറികൾ, വിറ്റ്രിയോ റെറ്റിനൽ രോഗങ്ങൾക്കുള്ള സർജറികൾ, സ്‌പെഷലൈസ്ഡ് ഗ്ലൂക്കോമ പരിചരണം, ശിശു നേത്ര പരിചരണം, നേത്ര ബാങ്ക,് ഒപ്‌റ്റോമെട്രി കെയർ തുടങ്ങി എല്ലാ വിധ നേത്ര ചികിത്സാ സംവിധാനങ്ങളും ഐ ഫൗണ്ടേഷന്റെ കൊച്ചി സെന്ററിലുണ്ട്.

ഗുണമേന്മയുള്ള നേത്ര ചികിത്സയുടെ ആവശ്യം തിരിച്ചറിഞ്ഞ് മിതമായ നിരക്കിൽ ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഐ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഡി. രാമമൂർത്തി പറഞ്ഞു. മികച്ച സാങ്കേതിക വിദ്യയും പ്രഗൽഭരായ ഡോക്ടർമാരുടെ സേവനവും ഐ ഫൗണ്ടേഷന്റെ കൊച്ചിയിലെ സെന്ററിലുണ്ടാവും. കർമ്മനിരതരായ 50 നേത്ര ചികിത്സ വിദഗ്ധരും 100 ഒപ്‌റ്റോമെട്രിസ്റ്റുകളും 400 സ്റ്റാഫംഗങ്ങളുമാണ് ഐ ഫൗണ്ടേഷന്റെ കരുത്ത്. ഈ സൗകര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി നേത്ര പരിശോധനയും കൺസൾട്ടേഷനും ഒരു മാസത്തേക്ക് സൗജന്യമായിരിക്കുമെന്ന് ചെയർമാൻ പറഞ്ഞു.

ആശുപത്രിയുടെ 100 കിലോമീറ്റർ ചുറ്റളവിലും ഉൾപ്രദേശങ്ങളിലും ചികിത്സയെത്തി ക്കുന്നതിനായി മൊബൈൽ വാനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഐ ഫൗണ്ടേഷന്റെ 8 സെന്ററുകളും ഇലക്ട്രോണിക് സംവിധാനത്തിൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ രോഗികൾക്ക് ഏറ്റവും മികച്ച വൈദ്യോപദേശം ലഭ്യമാകും.

വാർത്താ സമ്മേളനത്തിൽ ഐ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഡി. രാമമൂർത്തി, കൊച്ചി മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ. ഗോപാൽ, കാറ്ററാക്ട്, കോർണിയ, റിഫ്രാക്റ്റീവ് സർജറി കൺസൾട്ടന്റ് ഡോ. ശ്രേയസ് രാമമൂർത്തി, കാറ്ററാക്ട്, റിഫ്രാക്റ്റീവ് സർജറി കൺസൾട്ടന്റ് ഡോ.അർച്ചന നായർ, വിട്രിയോ റെറ്റിന കൺസൾട്ടന്റ് ഡോ. പ്രവീൺ മുരളി, ചീഫ് ഒപ്‌റ്റോമെട്രിസ്റ്റ് രാജീവ് നായർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 90722 92222, 9633552955, 0484 4242000.

TAGS: Eye Foundation |