ജപ്പാനിൽ നിന്നുള്ള വാണിജ്യ പ്രതിനിധി സംഘം കൊച്ചി സന്ദർശിക്കുന്നു

Posted on: February 1, 2017

കൊച്ചി : ജപ്പാനിൽ നിന്നുള്ള 39 അംഗ വാണിജ്യ പ്രതിനിധി സംഘം ഇന്നു മുതൽ കൊച്ചി സന്ദർശിക്കും. ബോൾഗാട്ടി പാലസിൽ സംഘടിപ്പിക്കുന്ന കേരള ബി2ബി മീറ്റ് – വ്യാപാർ 2017 ൽ ജപ്പാൻ പ്രതിനിധിസംഘം പങ്കെടുക്കുമെന്ന് ഇൻഡോ ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരള സെക്രട്ടറി ജേക്കബ് കോവൂർ അറിയിച്ചു.

ലേക് നകൗമി, ലേക് ഷിൻജി, എംടി.ഡെയ്‌സെൻ എരിയ മേയേഴ്‌സ് അസോസിയേഷൻ, എക്കണോമിക് കൗൺസിൽ, സാനിൻ ഇന്ത്യ അസോസിയേഷൻ എന്നിവയെ പ്രതിനിധീകരിക്കുന്ന 23 അംഗങ്ങൾ ഉൾപ്പെടുന്നതാണു പ്രതിനിധിസംഘം. ലേക് നകൗമി, ലേക് ഷിൻജി, എംടി.ഡെയ്‌സെൻ എരിയ മേയേഴ്‌സ് അസോസിയേഷൻ ചെയർമാൻ ഹിദെതോ നഗാവോകയും സാനിൻ ഇന്ത്യ അസോസിയേഷന്റെ ചെയർമാൻ എമരിറ്റസും സാനിൻ ഗോദോ ബാങ്ക് ലിമിറ്റഡിന്റെ സ്‌പെഷ്യൽ അഡൈ്വസറുമായ മകാതോ ഫുറുസും പ്രതിനിധികൾക്കു നേതൃത്വം വഹിക്കും. മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരും വ്യവസായ വാണിജ്യ രംഗങ്ങളിൽ നിന്നുള്ളവരും പ്രതിനിധി സംഘത്തിലുണ്ട്.

ലേക് നകൗമി, ലേക് ഷിൻജി, എംടി.ഡെയ്‌സെൻ എരിയ മേയേഴ്‌സ് അസോസിയേഷൻ വൈസ് സെക്രട്ടറിയായ തകേഷി കനെറ്റ്‌സുകി നേതൃത്വം നൽകുന്ന 16 അംഗങ്ങളും സംഘത്തിലുണ്ട്.