ഹൃദ്‌രോഗികൾക്ക് ആശ്വാസമായി സ്‌നേഹസ്പന്ദനം 2017 ന് തുടക്കമായി

Posted on: January 28, 2017

കൊച്ചി : നിർധനരായ ഹൃദ്‌രോഗികൾക്ക് ആശ്വാസമായി സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 600 പേർക്കുളള സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പിന്റെ – സ്‌നേഹസ്പന്ദനം 2017 ഉദ്ഘാടനം എംപി ഇന്നസെന്റ് നിർവഹിച്ചു. നൂറ് രോഗികൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ ചെയ്തു കൊടുക്കുന്ന പദ്ധതി ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.

ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ദാനശീലം പഠിപ്പിക്കണമെന്ന് സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യവെ ഇന്നസെന്റ് ആവശ്യപ്പെട്ടു. രോഗികൾക്ക് ആശ്വാസമേകാനും ഭാവിയിൽ കൈയയച്ച് സഹായിക്കാനും ദാനശീലം കുട്ടികളെ പ്രാപ്തരാക്കും. വീട്ടിൽ സഹായമഭ്യർത്ഥിച്ച് വരുന്നവർക്ക് പണം കൊടുപ്പിക്കുന്നത് ചെറുമക്കളെ കൊണ്ടാണെന്നും അദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കിഴക്കമ്പലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ്, എം വി ജോർജ്,, ഡോ. ഇ.വി.ജോൺ, ഡോ. സജി സുബ്രഹ്മണ്യം ,ഡോ. ദീപം രാജേന്ദ്രൻ, സിനി ആർട്ടിസ്റ്റുകളായ സാജു നവോദയ, ദിനേശ് നായർ, പിന്നണി ഗായിക മിൻമിനി, സിസ്റ്റർ ഗ്രേസ് ലെറ്റ് എന്നിവർ പങ്കെടുത്തു. സമരിറ്റർ ഹാർട്ട് ഇൻസ്റ്റിറ്റുട്ട് ഹെഡ് ഡോ കോശി ഈപ്പൻ പദ്ധതി വിശദീകരിച്ചു.