മാക്‌സ് ലൈഫിന് 242 കോടി ലാഭം

Posted on: November 5, 2014

Max-Life-Logo-big

ഇൻഷുറൻസ് കമ്പനിയായ മാക്‌സ് ലൈഫിന് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ എല്ലാ തലങ്ങളിലും മികച്ച നേട്ടം. പുതിയ ബിസിനസ് പ്രീമിയം 15 ശതമാനം വളർച്ചയോടെ 1039 കോടി രൂപയിലെത്തി. 10.7 ശതമാനം വിപണി പങ്കാളിത്തം കൈവരിക്കാനും ഈ കാലയളവിൽ കഴിഞ്ഞു.

കമ്പനിയുടെ ഗ്രോസ് റിട്ടൺ പ്രീമിയം 13 ശതമാനം വളർച്ചാ നേട്ടത്തോടെ 3395 കോടി രൂപയിലെത്തി. ഓഹരി ഉടമകൾക്ക് 150 കോടി രൂപയുടെ ഇടക്കാല ഡിവിഡൻസും പ്രഖ്യാപിച്ചിട്ടുണ്ട്. അസറ്റ്‌സ് അണ്ടർ മാനേജ്‌മെന്റ് 2013 സെപ്തംബർ മുതൽ 29 ശതമാനം വളർച്ചയോടെ 28,038 കോടി രൂപയായി. 91 ശതമാനം ക്ലെയിമുകളും പരിഹരിക്കപ്പെട്ടു. 101.75 കോടി രൂപയാണ് വിതരണം ചെയ്തത്.

ജനപ്രിയ ഉത്പന്നങ്ങളാണ് സർവകാല റെക്കോഡിലേയ്ക്ക് നയിച്ചതെന്ന് മാക്‌സ് ലൈഫ് ഇൻഷുറൻസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് സൂദ് ചൂണ്ടിക്കാട്ടി. 26 മാസത്തിനുള്ളിൽ തുടർച്ചയായ വളർച്ച നേടിയ ഏക ഇൻഷുറൻസ് കമ്പനിയും മാക്‌സ് ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.