ഫ്യൂച്ചർ ജനറലി കൊച്ചിയിൽ ഓഫീസ് തുറന്നു

Posted on: October 26, 2017

കൊച്ചി : ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ ഫ്യൂച്ചർ ജനറലി കൊച്ചിയിൽ ബ്രാഞ്ച് ഓഫീസ് തുറന്നു. പാലാരിവട്ടം കെ. ആർ.ബേക്‌സിന് എതിർവശം വി എം പ്ലാസയിൽ കമ്പനി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുഭാഷിഷ് ആചാര്യ ഉദ്ഘാടനം ചെയ്തു.

ബിഗ് ബസാർ ഉടമകളായ ഫ്യൂച്ചർ ഗ്രൂപ്പ്, ഇറ്റലിയിലെ ജനറലി ഇൻഷ്വറൻസ് കമ്പനി, ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഫ്യൂച്ചർ ജനറലി. രാജ്യത്തെ 78-ാമത്തെ ശാഖയാണ് കൊച്ചിയിൽ തുറന്നത്.

ഇതിനകം 12 ലക്ഷം പോളിസികൾ വിറ്റഴിച്ചിട്ടുള്ള ഫ്യൂച്ചർ ജനറലി 3100 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നതായി സുഭാഷിഷ ് ആചാര്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലളിതവും പോളിസി കാലാവധി കഴിയുമ്പോൾ ആകർഷകമായ ഒരു നിശ്ചിത തുക ഉറപ്പായും വാഗ്ദാനം ചെയ്യുന്നതുമാണ് ഫ്യൂച്ചർ ജനറലിയുടെ ഉൽപന്നങ്ങളെന്ന് അദേഹം വ്യക്തമാക്കി.