ശോഭ അഫോഡബിൾ ഹൗസിംഗ് മേഖലയിലേക്ക്

Posted on: April 23, 2015

Sobha-Dream-Series-Big

ബംഗലുരു : ശോഭ ലിമിറ്റഡ് അഫോഡബിൾ ഹൗസിംഗ് മേഖലയിലേക്ക് പ്രവേശിച്ചു. ശോഭ ഡ്രീം സീരിസിൽ് ശമ്പളവരുമാനക്കാരെയും അണുകുടുംബങ്ങളെയും ലക്ഷ്യംവച്ചുള്ള പാർപ്പിടപദ്ധതി നടപ്പാക്കുമെന്ന് ചെയർമാൻ രവി മേനോൻ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബംഗലുരുവിൽ ശോഭ ഡ്രീം ഏക്കേഴ്‌സ് വികസിപ്പിക്കും.

വൈറ്റ്ഫീൽഡിനു സമീപം 81 ഏക്കർ സ്ഥലത്ത് 10.26 ദശലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമാണം നടത്തുന്നത്. ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രീ കാസ്റ്റ് ടെക്‌നോളജി മെഷീനറി ഉപയോഗിച്ചായിരിക്കും നിർമാണം.

ഒന്നാംഘട്ടത്തിൽ വൺ ബെഡ്‌റൂം, ടു ബെഡ് റൂം വിഭാഗത്തിലുള്ള 7,000 യൂണിറ്റുകളാണ് ശോഭ ഡ്രീം ഏക്കേഴ്‌സിലുള്ളത്. പദ്ധതിയുടെ 80 ശതമാനവും സ്‌പോർട്‌സ്, വിനോദം തുടങ്ങിയവയ്ക്കുള്ള ഗ്രീൻ സ്‌പേസ് ആയിരിക്കും. ചതുരശ്രയടിക്ക് 5,000 രൂപയായിരിക്കും പ്രാരംഭ വില.