രവി മേനോൻ എച്ച്എസ്ബിസി അസ്റ്റ് മാനേജ്‌മെന്റ് ഇന്ത്യ സിഇഒ

Posted on: January 17, 2016

Ravi-Menon-HSBC-Big

മുംബൈ : എച്ച്എസ്ബിസി അസ്റ്റ് മാനേജ്‌മെന്റ് ഇന്ത്യ സിഇഒ ആയി രവി മേനോനെ നിയമിച്ചു. ഫെബ്രുവരി ഒന്നിന് ചുമതലയേൽക്കും. മ്യൂച്വൽഫണ്ട്, അസ്റ്റ് മാനേജ്‌മെന്റ് സേവനങ്ങളാണ് കമ്പനി നൽകിവരുന്നത്.

1998 ൽ എച്ച് എസ് ബി സിയിൽ ചേർന്ന രവി മേനോൻ കഴിഞ്ഞ വർഷം മുതൽ എച്ച്എസ്ബിസി അസറ്റ് മാനേജ്‌മെന്റ് ഇന്ത്യ ഡയറക്ടറാണ്. ഇന്ത്യ സിഇഒയായിരുന്ന പുനീത് ചദ്ദ സൗത്ത് ഈസ്റ്റ് ഏഷ്യ ബിസിനസ് മേധാവിയായി പ്രവർത്തിക്കും.