വർണവൈവിധ്യങ്ങളുമായി കബോയ്ഡ് 2 പവർ ബാങ്ക്

Posted on: March 29, 2015

Stk-Cuboid2-Power-Bank-Big

മുംബൈ : പ്രമുഖ മൊബൈൽ അക്‌സസറി നിർമാതാക്കളായ എസ്ടികെ ബഹുവർണങ്ങളിലുള്ള 4000എംഎഎച്ച് കബോയ്ഡ് 2 പവർ ബാങ്ക് പുറത്തിറക്കി. കേവലം 120 ഗ്രാം തൂക്കമുള്ള പവർബാങ്ക് 7-9 മണിക്കൂറിനുള്ളിൽ റീചാർജ് ചെയ്യാനാകും.

കബോയ്ഡ് പവർ ബാങ്ക് ഒരു തവണ പൂർണമായി ചാർജ് ചെയ്താൽ രണ്ട് തവണ സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യാനാകും. 4000എംഎഎച്ച് ലിതിയം അയേൺ ബാറ്ററിക്ക് 1000 റീചാർജ് സൈക്കിളുകൾ ഉപയോഗിക്കാനാകും. 1,299 രൂപയാണ് വില.