മൈ റെഡ് ഗിഫ്റ്റ്

Posted on: December 29, 2014

Vodafone-India-Logo-big

എംപിത്രി പ്ലെയർ മുതൽ മൈക്രോവേവ് ഓവൻ വരെയുള്ള ഉറപ്പായ സമ്മാനങ്ങളാണ് വോഡഫോണിന്റെ പുതിയ പോസ്റ്റ് പെയ്ഡ് വരിക്കാരെ കാത്തിരിക്കുന്നത്. പോസ്റ്റ് പെയ്ഡ് വരിക്കാരെ മുഴുവൻ റെഡ് പ്ലാനിൽ കൊണ്ടുവരുന്നതിനാണ് മൈ റെഡ് ഗിഫ്റ്റ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.

സ്മാർട്ട് ഫോണുകളും മൊബൈൽ ഇന്റർനെറ്റ് ഉപയോഗവും ആപ്പുകളും വൻതോതിൽ വർധിച്ച സാഹചര്യത്തിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഏറി വരുകയാണ്. പോസ്റ്റ് പെയ്ഡ്, റിട്ടെയ്ൽ, എന്റർപ്രൈസ് വരിക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വോഡഫോൺ റെഡ് ആവിഷ്‌കരിച്ചിട്ടുള്ളത്. പരമ്പരാഗത താരിഫ് പ്ലാനുകൾക്കും അപ്പുറത്തുള്ള വ്യത്യസ്തവും അതിനൂതനവുമായ പദ്ധതിയാണ് വോഡഫോൺ റെഡ്. വോയ്‌സിനും ഡാറ്റയ്ക്കും വേറെവേറെ നിരക്ക് ഈടാക്കുന്ന രീതിക്ക് ഇതിൽ സ്ഥാനമില്ല. വിവിധ മേഖലകളെ സമന്വയിപ്പിച്ച് ആശങ്കകളില്ലാത്ത കണക്ടിവിറ്റി വോഡഫോൺ ഉപഭോക്താക്കൾക്കു സമ്മാനിക്കുന്നു.

പോസ്റ്റ്‌പെയ്ഡ് വരിക്കാർക്കുള്ള ഒരു മൂല്യവർധിത നേട്ടമാണ് മൈ റെഡ് ഗിറ്റ് വഴി സാധ്യമാവുന്നത്. പുതിയൊരു പോസ്റ്റ് പെയ്ഡ് കണക്ഷനൊപ്പം ഏതെങ്കിലുമൊരു സമ്മാനം ലഭിക്കാനുള്ള അവസരവും ഇതുവഴി ഉപഭോക്താവിന് ലഭിക്കുമെന്ന് വോഡഫോൺ കേരള ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു