ടാറ്റാ ടീ ആക്ടിഗ്രീൻ വിപണിയിൽ

Posted on: October 21, 2014

 

Tata-Acti-Green-Product-Por

ടാറ്റാ ടീ പുതിയ ഗ്രീൻ ടീ വിപണിയിലെത്തിച്ചു. ടാറ്റാ ടീ ആക്ടിഗ്രീൻ എന്ന പേരിൽ ലഭ്യമായ പുതിയ ഗ്രീൻ ടീ ഏലയ്ക്ക, തുളസി-നിംബു, സാധാരണ ഗ്രീൻടീ എന്നീ മൂന്ന് രുചികളിൽ ലഭിക്കും.

മിതമായ വിലയിലാണ് ടാറ്റാ ടീ ആക്ടിഗ്രീൻ വിപണിയിലെത്തുന്നത്. 5 ടീ ബാഗുകളുടെ പായ്ക്കിലും 50 ഗ്രാം പായ്ക്കിലും ടാറ്റാ ടീ ആക്ടി ഗ്രീൻ ലഭ്യമാണ്. വില: 5 ടീ ബാഗുകളുടെ പായ്ക്കിന് 20 രൂപ, 50 ഗ്രാം പായ്ക്കിന് 40 രൂപ. കേരളത്തിലെ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും ആക്ടി ഗ്രീൻ ലഭ്യമാണ്.

താങ്ങാവുന്ന വിലയിൽ മികച്ച ഗ്രീൻ ടീ ലഭ്യമാക്കുകയാണ് ടാറ്റാ ടീ ചെയ്യുന്നതെന്ന് ടാറ്റാ ഗ്ലോബൽ ബിവറേജസിന്റെ വൈസ് പ്രസിഡന്റും ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ മാർക്കറ്റിംഗ് മേധാവിയുമായ വിക്രം ഗ്രോവർ പറഞ്ഞു.