അൺലിമിറ്റഡിന്റെ കേരളത്തിലെ ആറാമത്തെ ഷോറൂം തിരുവനന്തപുരത്ത്

Posted on: October 14, 2018

കൊച്ചി : അരവിന്ദ് ലിമിറ്റഡിന്റെ ഭാഗമായ അൺലിമിറ്റഡിന്റെ കേരളത്തിലെ ആറാമത്തെ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. പുളിമൂട് ജംഗ്ഷനിലാണ് പുതിയ ഷോറൂം. കേരളത്തിലെ ആറാമത്തേയും രാജ്യത്തെ 92 ാമത്തെയും തിരുവനന്തപുരത്തെ രണ്ടാമത്തെയും ഷോറൂമാണിത്. ഒരു കുടുംബത്തിനു വേണ്ട എല്ലാതരത്തിലുമുള്ള ഫാഷൻ ഉത്പന്നങ്ങളും മിതമായ വിലയിൽ ഒരു കുടക്കീഴിൽ ഒരുക്കുകയാണ് ലക്ഷ്യം.

10,600 ചതുരശ്ര അടിയിൽ പ്രവർത്തിക്കുന്ന ഷോറൂമിൽ അൺലിമിറ്റഡിന്റെ ഏറ്റവും പുതിയ ഫാഷൻ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. സ്ത്രീകൾക്കായി പ്രത്യേകം തയ്യാറാക്കിയ എത്‌നിക്, ഫെസ്റ്റീവ് കളക്ഷനുമുണ്ടാകും. ഇന്ത്യൻ റോയൽറ്റി, ഓറിയന്റൽ മൊട്ടീഫ് ഡിസൈനുകൾ, നേച്വർ ഡിസൈനുകൾ തുടങ്ങി വിവിധ തരം ഡിസൈനുകളിലുള്ള തുണിത്തരങ്ങൾ ഒരുക്കിയിട്ടുണ്ട്.

വനിതകൾക്കായി ഫ്‌ളോറൽ ടോപ്പുകൾ, ഷ്രഗുകൾ, ജാക്കറ്റുകൾ പുരുഷന്മാർക്കായി റോഡ് ട്രിപ് ഡെനിം വസ്ത്രങ്ങൾ, ഔട്ട്‌ഡോർ റേഞ്ച് തുടങ്ങി വൈവിധ്യമാർന്ന ശേഖരണവും അൺലിമിറ്റഡ് ഉൾപ്പെടുത്തിയിട്ടുണ്ട് . കുട്ടികൾക്കായി വലിയ ഉത്പന്ന ശ്രേണി ഉൾപ്പെടെ 20000 ൽ പരം മോഡലുകളുള്ള സ്റ്റോറാണ് ഒരുക്കിയിട്ടുള്ളതെന്ന് അൺലിമിറ്റഡ് സിഇഒ ശങ്കർ സി. എസ് പറഞ്ഞു.

TAGS: Arvind | Unlimited |