ടാക്‌സ്മാന്‍ ഡോട്ട് കോമിന്റെ ടാക്‌സ് വെബ് മൊഡ്യൂള്‍ ഐസിഎഐ അംഗങ്ങള്‍ക്ക്

Posted on: August 30, 2018

കൊച്ചി: നികുതി, കമ്പനി നിയമം എന്നിവയിലെ പ്രമുഖ ഓണ്‍ലൈന്‍ പ്രസാധകരായ ടാക്‌സ്മാന്‍ ഡോട്ട് കോമിന്റെ ടാക്‌സ് വെബ് മൊഡ്യൂള്‍, ഐസിഎഐ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ) അംഗങ്ങള്‍ക്ക് പ്രത്യേക നിരക്കില്‍ നല്‍കും. ഇപ്പോള്‍ നിലവിലുള്ള വരിസംഖ്യയായ 9900 രൂപയ്ക്കു പകരം 5,100 രൂപയ്ക്കാണ് മൊഡ്യൂള്‍ ഐസിഎഐ അംഗങ്ങള്‍ക്കു നല്‍കുക. ടാക്‌സ്മാന്‍ ഡോട്ട് കോമും ഐസിഎഐയുടെ ഡയറക്ട് ടാക്‌സ് കമ്മിറ്റിയും തമ്മില്‍ ഒപ്പിട്ട കരാറനുസരിച്ചാണിത്.

പ്രത്യക്ഷനികുതി നിയമത്തിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ അക്കൗണ്ടിംഗ്, ടാക്‌സ് പ്രഫഷണലുകള്‍ക്കു ഏറ്റവും ചുരുക്കി നല്‍കുന്നതാണ് ടാക്‌സ് വെബ് മൊഡ്യൂള്‍. കൂടാതെ കമ്പനിയുടെ കംപ്ലയന്‍സ് സോഫ്റ്റ്‌വേറായ വണ്‍ സൊലൂഷന്‍ വാര്‍ഷിക വരിസംഖ്യയായ 7500 രൂപയ്ക്കു പകരം 4000 രൂപയ്ക്കും നല്‍കും.

വിവിധ നിയമങ്ങള്‍, നടപടിക്രമങ്ങള്‍, കോടതി വിധികള്‍, നിയമത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് വിവരങ്ങള്‍ സമയബന്ധിതവും കാര്യക്ഷമവുമായി ലഭിക്കേണ്ടത് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പ്രാക്ടീസിന് ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്.

133 വര്‍ഷത്തെ (1886-2018) പ്രത്യക്ഷനികുതി നിയമത്തിലെ 79,500-ലധികം പ്രധാനപ്പെട്ട സുപ്രിം കോടതി, ഹൈക്കോടതി വിധികള്‍. 1886 മുതലുള്ള വിധിന്യായങ്ങള്‍, 14,600-ലധികം നോട്ടിഫിക്കേഷനും സര്‍ക്കുലറുകളും, 7500-ലധികം ലേഖനങ്ങള്‍, ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍, നികുതി രഹിത വരുമാനം, പിഴ, അലവന്‍സ്, പ്രോസിക്യൂഷന്‍, കിഴിവുകള്‍ തുടങ്ങിയവ സംബന്ധിച്ച ചാര്‍ട്ടുകളും പട്ടികകളും, 1993 മുതലുള്ള നികുതി നിയമത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച വ്യാഖ്യാനങ്ങള്‍, കമന്ററികള്‍, സ്റ്റാറ്റിയൂട്ടറി അപ്‌ഡേറ്റ്‌സ്, കേസ് ലോ തുടങ്ങിയവ സംബന്ധിച്ച ടാക്‌സ്മാന്‍ പ്രതിദിന ബുള്ളറ്റിനുകള്‍, ഇവയാണ് ടാക്‌സ്മാന്‍ ഡോട്ട്‌കോമിന്റെ ടാക്‌സ് വെബ് മൊഡ്യൂള്‍ ഐസിഎഐ അംഗങ്ങള്‍ക്കായി ലഭ്യമാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 011-45562222, ഇ-മെയില്‍: [email protected]

TAGS: Taxmann |