സാംസംഗ് പേയോടൊപ്പം റിവാർഡ് പോയിന്റുകൾ

Posted on: April 15, 2018

കൊച്ചി : സാംസംഗിന്റെ ഇ-വാലറ്റായ സാംസംഗ് പേ ഉപയോഗിക്കുന്നവർക്ക് റിവാർഡ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഓരോ തവണ സാംസംഗ് പേ ഉപയോഗിക്കുമ്പോഴും ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റ് ലഭിക്കും. എത്ര തുക ചെലവാക്കിയോ എങ്ങനെ ചെലവാക്കിയോ എന്നത് പരിഗണിക്കാതെയാണ് സാംസംഗ് പേ ഉപയോഗിക്കുമ്പോൾ റിവാർഡ് ലഭിക്കുക. സാംസംഗ് ഉത്പന്നങ്ങളായോ വൗച്ചറുകളായോ റിവാർഡ് ലഭിക്കും.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾ, ഭീം യുപിഐ ആപ്പുകൾ, ഡിജിറ്റൽ വാലറ്റുകൾ, ബിൽ പേയ്‌മെന്റ്, റീചാർജുകൾ എന്നിവയിൽ നിന്നെല്ലാം സാംസംഗ് പേ ഉപഭോക്താക്കൾക്ക് പോയിന്റുകൾ ലഭിക്കും. ബോണസ് പോയിന്റുകളും മറ്റ് റിവാർഡുകളും ലഭിക്കാനും അവസരമുണ്ട്.

കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുകയും സാംസംഗ് പേയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയുമാണ് റിവാർഡ് നൽകുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സാംസംഗ് ഇന്ത്യ സീനിയർ ഡയറക്ടർ സഞ്ജയ് റസ്ദാൻ പറഞ്ഞു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയാണ് സാംസംഗ് പേ റിവാർഡ് തരംതിരിച്ചിരിക്കുന്നത്. ഉപയോഗത്തിനനുസരിച്ചാണ് ഓരോ വിഭാഗത്തിലും ഉള്ള പോയിന്റുകൾ ലഭിക്കുക. കൂടുതൽ ഇടപാടുകൾ നടത്തിയാൽ കൂടുതൽ പോയിന്റുകൾ ലഭിക്കും. സാംസംഗ് പേയോടൊപ്പം സാംസംഗ് പേ മിനിക്കും റിവാർഡ് ഓഫർ ലഭിക്കും.

TAGS: Samsung Pay |