എൽടിഎ ക്ലെയിമുകൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി സീറ്റ

Posted on: January 16, 2017

കൊച്ചി : ഫിൻടെക്ക് സ്റ്റാർട്ട്അപ്പ് കമ്പനിയായ സീറ്റ പ്രൊഫഷണലുകൾക്ക് ടാക്‌സ് സേവിംഗ്‌സ് ഉപകരിക്കുന്ന പുതിയൊരു ഡിജിറ്റൽ സൊല്യൂഷൻ അവതരിപ്പിച്ചു. പ്രൊഫഷണലുകളുടെ യാത്രാ ബത്ത (ലീവ് ട്രാവൽ അലവൻസ്-എൽടിഎ) വിതരണത്തിനുള്ള ഡിജിറ്റൽ സംവിധാനമാണ് സീറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിമ എൽടിഎ എന്ന പേരിൽ അവതരിപ്പിക്കുന്ന കാർഡു വഴി സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ യാത്രാ ബത്ത താമസം കൂടാതെ കണക്കാക്കി ഡിജിറ്റലായി നൽകാൻ സാധിക്കും.

പ്രൊഫഷണലുകൾക്ക് അവരുടെ യാത്രാ ബത്തകൾ പേപ്പറില്ലാതെ ഡിജിറ്റലായി സമർപ്പിക്കാം. സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും ഒരു പോലെ ലളിതവും ഉപകാരപ്രദവുമാകും പുതിയ സംവിധാനം.

ആദായ നികുതി വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് എൽടിഎ ഒപ്റ്റിമ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ലക്ഷ്യ സ്ഥാനങ്ങൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം ട്രാക്ക് ചെയ്ത് സർക്കാർ അംഗീകരിച്ചിട്ടുള്ള അടിസ്ഥാന വിവരങ്ങൾ അധിഷ്ഠിതമാക്കിയാണ് സീറ്റ കൃത്യമായ തുകകൾ കണക്കാക്കുന്നത്.

സീറ്റ ഒപ്റ്റിമ കാർഡിലൂടെ എല്ലാം ഡിജിറ്റലായി കൈകാര്യം ചെയ്യാവുന്നതിനാൽ സ്ഥാപനങ്ങൾക്ക് പേപ്പർ ബില്ലുകൾ പരിശോധിക്കേണ്ടി വരുന്നില്ല. ഇതോടെ ബില്ലുകൾ ഏഴു വർഷത്തിലധികം ഡിജിറ്റലായി സ്റ്റോറു ചെയ്യാവുന്ന സൗകര്യവും സ്ഥാപനങ്ങൾക്കു ലഭിക്കുന്നു. ഏതു സമയത്തും തൊഴിൽ ഉടമയ്ക്കു ജീവനക്കാരന്റെ ബില്ലുകൾ പരിശോധിക്കാനും സാധിക്കും. ജീവനക്കാരന് എളുപ്പത്തിലും പെട്ടെന്നും കാര്യങ്ങൾ നടക്കുകയും നികുതി ഇളവുകൾ ലഭിക്കുകയും ചെയ്യുന്നു.

നികുതി ഇടപാടുകൾ എല്ലാവർക്കും സാധ്യമാക്കുകയും ഡിജിറ്റൽ യുഗത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിൽ എൽടിഎ ഏറ്റവും മികച്ച പരിഹാര മാർഗമാകുകയും ചെയ്യുന്നുവെന്ന് സീറ്റ സഹ സ്ഥാപകനും സിഇഒയുമായ ഭവിൻ തുരാഖിയ പറഞ്ഞു.

സർക്കാർ വാഹനത്തിന്റെ യാത്രാ ബത്തയുമായി ബന്ധപ്പെട്ട ഒരു പരാതിയാണ് എൽടിഎയിലേക്ക് നയിച്ചതെന്ന് സീറ്റയുടെ മറ്റൊരു സഹ സ്ഥാപകനും സിടിഒയുമായ രാംകി ഗദ്ദിപതി പറഞ്ഞു. സർക്കാർ മാനദണ്ഡൾ അനുസരിച്ചാണ് റൂട്ടുകളും നിരക്കുകളും കണക്കാക്കിയത്. രേഖകൾ നോക്കി ഡ്യൂപ്ലിക്കേഷൻ വല്ലതും നടന്നിട്ടുണ്ടെയെന്ന തങ്ങളുടെ ടീമിന്റെ പരിശോധനയാണ് എൽടിഎ ക്ലെയിം വികസിപ്പിക്കുന്നതിലെത്തിച്ചതെന്നും പുതിയ സംവിധാനം തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ ഉപകാരപ്രദമാകുമെന്നും അദേഹം പറഞ്ഞു.

TAGS: Zeta |