ഐഎസ്എൽ : ചെന്നൈയിൻ എഫ്‌സിക്ക് മുത്തൂറ്റ് ഫെയർ പ്ലേ അവാർഡ്

Posted on: December 20, 2016

 

 

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം പതിപ്പിലെ മുത്തൂറ്റ് ഗ്രൂപ്പ് ഫെയർ പ്ലേ അവാർഡ് ചെന്നൈയിൻ എഫ്‌സി കരസ്ഥമാക്കി. സീസൺ മൂന്നിന്റെ സമപാന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു. ചെന്നൈയിൻ എഫ്‌സി 1093 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 1091 പോയിന്റുമായി ഡൽഹി ഡൈനാമോസ് രണ്ടും 1078 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനവും നേടി.

ചെന്നൈയിൻ എഫ്‌സി ഉടമകളായ അഭിഷേക് ബച്ചനും വിത ജലജ് ഡാനിയും ചേർന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചീഫ് ജനറൽ മാനേജർ കെ. ആർ. ബിജിമോനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. മത്സരത്തിലുടനീളം നീതിയുക്ത പ്രകടനം കാഴ്ചവയ്ക്കാനായി താരങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എട്ടു ടീമുകൾ പങ്കെടുക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ മുത്തൂറ്റ് ഗ്രൂപ്പ് ഫെയർ പ്ലേ അവാർഡ് ഏർപ്പെടുത്തിയത്.