മൂന്ന് നൂതന ഫീച്ചറുകളുമായി ഹൈക്ക് മെസഞ്ചർ

Posted on: November 18, 2016

hike-stories-big

കൊച്ചി : ഹൈക്ക് മെസഞ്ചർ ഉപയോക്താക്കൾക്കായി മൂന്ന് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ ദൈനംദിന ജീവിതത്തിലെ രസകരമായ നിമിഷങ്ങളിൽ എടുക്കുന്ന ഫോട്ടോ, വീഡിയോ സ്‌റ്റോറികൾ എന്നിവ പോസ്റ്റ് ചെയ്യാനും ഷെയർ ചെയ്യാനും ഹൈക്ക് മെസഞ്ചറിലൂടെ സാധിക്കുന്നു. 48 മണിക്കൂറിനകം ഓട്ടോ ഡിലീറ്റ് ആകുന്നു എന്നതാണ് ഹൈക്ക് സ്‌റ്റോറീസിന്റെ ഏറ്റവും നൂതനമായ സവിശേഷത.

ബിൽറ്റ് ഇൻ കാമറയും ലൈവ് ഫിൽട്ടേഴ്‌സുമാണ് ഹൈക്ക് മെസഞ്ചർ അവതരിപ്പിക്കുന്ന ഏറ്റവും പുതുമയാർന്ന മറ്റൊരു ഫീച്ചർ. കൂൾ സ്റ്റിക്കേഴ്‌സ് അവതരിപ്പിച്ചതു പോലെ അനവധി കൂൾ ഫിൽട്ടേഴ്‌സും ഹൈക്ക് മെസഞ്ചർ ഉപയോക്താക്കൾക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് നടൻമാർ, ഇന്ത്യൻ പ്രധാനമന്ത്രി തുടങ്ങി മറ്റു പല പ്രമുഖരുടെയും ഫിൽട്ടറുകൾ ഹൈക്ക് മെസഞ്ചറിലെ ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ ഉപയോക്താക്കൾ എടുക്കുന്ന സെൽഫികളിൽ ഉപയോഗിക്കാവുന്നതാണ്.