നെറ്റ്‌സർഫ് രണ്ട് ജൈവ ഉത്പന്നങ്ങൾ വിപണിയിലിറക്കി

Posted on: June 21, 2016

Netsurf's-CFC-Plus-Big

പൂനെ : കാർഷിക മേഖലയിലെ ഡയറക്ട് സെല്ലിംഗ് കമ്പനിയായ നെറ്റ്‌സർഫ് രണ്ട് ജൈവ ഉത്പന്നങ്ങൾ വിപണിയിലിറക്കി. ബയോഫിറ്റ് ബ്രാൻഡിലാണ് ഉത്പന്നങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.

Netsurf-wrapup-Big

പശുക്കൾക്കും ആടുകൾക്കും അനുയോജ്യമായ പോഷകാഹാരം – നെറ്റ് സർഫ് കാറ്റിൽ ഫീഡ് കോൺസൻട്രേറ്റ്, സസ്യങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനുതകുന്ന നെറ്റ്‌സർഫ് റാപ്അപ് എന്നിവയാണ് പുറത്തിറക്കിയിട്ടുള്ളത്. പുതിയ ഉത്പന്നങ്ങൾ കാർഷികമേഖലയ്ക്ക് മുതൽകൂട്ടാകുമെന്ന് നെറ്റ്‌സർഫ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുജിത് ജയിൻ പറഞ്ഞു.