പ്രൊവിഡൻസ് കോളേജ് ബിഗ് ഡാറ്റ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

Posted on: June 8, 2015

Providence-College-Logo-Big

കൊച്ചി : ചെങ്ങന്നൂരിലെ പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനീയറിംഗിന്റെ ആഭിമുഖ്യത്തിൽ കൊച്ചി മാരിയറ്റ് ഹോട്ടലിൽ എം.ഐ.ആർ (മെഷീൻ ഇന്റലിജൻസ് റിസർച്ച്) ലാബ്‌സുമായി സഹകരിച്ച് ബിഗ് ഡാറ്റ എന്ന വിഷയത്തിൽ ഇന്റർനാഷണൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.

ആർട്ട് ഡാറ്റ സയൻസിന്റെ കാഴ്ചപാടുമായി ബന്ധപ്പെട്ടിട്ടുള്ള ബിഗ് ഡാറ്റ പ്രക്രിയയിലൂടെ മുമ്പോട്ട് വരുന്ന പുതിയ അവസരങ്ങളുടെയും വെല്ലുവിളികളുടെയും നിലവിലുള്ള അവസ്ഥ താത്പര്യമുള്ളവരുമായി പങ്ക് വെയ്ക്കുക എന്നതായിരുന്നു ഈ ഇന്റർനാഷണൽ വർക്ക് ഷോപ്പിന്റെ പ്രധാന ലക്ഷ്യം. എം.ഐ.ആർ ലാബ്‌സ് ഡയറക്ടർ പ്രഫ. അജിത് എബ്രഹാം, പ്രഫ. റാബിയ അഹമ്മദ്, പ്രഫ. ഡോ. യുൻ ഹോയ് ചോയ്, പ്രഫ. ആസാ കമിലാ മുദ എന്നിവർ ക്ലാസുകൾ നയിച്ചു.