നിഫ്റ്റി 50 ഇടിഎഫിലെ ആസ്തി10,000 കോടി കവിഞ്ഞു

Posted on: July 30, 2016

Nifty-50-ETF-Big

കൊച്ചി : ഇന്ത്യൻ ഓഹരി വിപണിയുടെ ബഞ്ച് മാർക്ക് സൂചികയായ നിഫ്റ്റി 50 സൂചികയുടെ ഇടിഎഫിൽ മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 10,000 കോടി രൂപ കവിഞ്ഞു. നിഫ്റ്റി 50 സൂചിക അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇടിഎഫ് 2001 ഡിസംബറിലാണ് ആരംഭിച്ചത്. ഇപ്പോൾ നിഫ്റ്റി 50 സൂചികയുടെ അടിസ്ഥാനത്തിൽ 13 ഇടിഎഫുകൾ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ ഇടിഎഫിനെക്കുറിച്ചു അവബോധം വളർത്തുവാൻ നിരവധി പ്രചാരണ പരിപാടികൾ എൻഎസ്ഇ നടത്തിയിട്ടുണ്ട്. ഇടിഎഫ് ഉത്പന്നങ്ങളിൽ നിക്ഷേപകരുടെ താത്്പര്യം ഗണ്യമായി വർധിച്ചതിൽ തങ്ങൾക്കു വളരെയേറെ സന്തോഷമുണ്ടെന്ന് എൻഎസ്ഇ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചിത്ര രാമകൃഷ്ണൻ പറഞ്ഞു.

രാജ്യത്തെ 45 ഇക്വിറ്റി ഇടിഎഫുകളിൽ 35 നിഫ്റ്റി സൂചികകളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഇടിഎഫ് ഉത്പന്നങ്ങളെക്കുറിച്ചു നിക്ഷേപകരിൽ അവബോധമുണ്ടാക്കുന്നതിനായി എൻഎസ്ഇ 950 ബോധവത്കരണ പദ്ധതികൾ നടത്തുകയുണ്ടായി. സെബിയുമായി ചേർന്നാണ് ഈ പരിപാടികളിൽ നല്ലൊരു പങ്ക് സംഘടിപ്പിച്ചിട്ടുള്ളത്.

നിഫ്റ്റി സൂചിക അടിസ്ഥാനമാക്കിയുള്ള ഇടിഎഫ് ഉത്പന്നങ്ങൾ 16 രാജ്യങ്ങളിലായി 19 എക്‌സ്‌ചേഞ്ചുകളിൽ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. തായ്‌വാൻ സ്റ്റോക് എക്‌സ്‌ചേഞ്ചിലാണ് ഏറ്റവുമൊടുവിൽ നിഫ്റ്റി ഇടിഎഫ് വ്യാപാരം ചെയ്യപ്പെട്ടു തുടങ്ങിയത്.

നിഫ്റ്റി 50 ഇടിഎഫിന് രാജ്യാന്തര വിപണിയിലും നല്ല ഡിമാൻഡ് ഉണ്ടെന്ന് എൻഎസ്ഇ ഗ്രൂപ്പ് കമ്പനിയായ ഐഐഎസ്എൽ സിഇഒ മുകേഷ് അഗർവാൾ പറഞ്ഞു. രാജ്യത്തിനു പുറത്ത് ഏറ്റവും കൂടുതലുള്ള ഇന്ത്യ ഫോക്കസ്ഡ് ഇടിഎഫ് ആണ് നിഫ്റ്റി 50 ഇടിഎഫ്. ആഗോള നിക്ഷേപകർക്കിടയിൽ നിഫ്റ്റി 50 ഇടിഎഫിന് വലിയ ഡിമാൻഡ്് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: Nifty 50 ETF |