യെസ് ബാങ്ക് ലക്ഷം വൃക്ഷത്തൈ നടും

Posted on: June 14, 2015

Yes-Tree-planting-big

കൊച്ചി : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യെസ് ബാങ്ക് ലക്ഷം വൃക്ഷത്തൈകൾ നടുന്നതിനുളള പദ്ധതി നടപ്പാക്കുന്നു. പ്രധാനമന്ത്രിയുടെ ക്ലീനർ ഇന്ത്യ, ഗ്രീനർ ഇന്ത്യ ദർശനത്തോടു ചേർന്നുനിന്നുകൊണ്ട്, പ്രാദേശിക സമിതികൾ, ഗവണ്മെന്റ് സ്ഥാപനങ്ങൾ, മറ്റു പൗര സംഘടനകൾ എന്നിവയുടെ സഹായത്തോടെ യെസ് ബാങ്കിന്റെ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായ യെസ് കമ്യൂണിറ്റി വൃക്ഷത്തൈ നടീൽ പദ്ധതി നടപ്പാക്കുന്നത്.

മരം നടുകയും അതു വളർത്തിയെടുക്കുകയും ചെയ്യുന്നതിന് പരിസ്ഥിതി സംരക്ഷണത്തിൽ വളരെ പ്രധാനമാണെന്ന് സമൂഹത്തിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് യെസ് കമ്യൂണിറ്റി മരം നടീൽ പദ്ധതിക്കു രൂപം നല്കിയത്. യെസ് ബാങ്കിന്റെ സാമൂഹ്യ ഉത്തരവാദിത്വ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് യെസ് കമ്യൂണിറ്റി വഴി നടപ്പാക്കുന്ന പദ്ധതികളെന്നു യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണാ കപൂർ പറഞ്ഞു.