അഞ്ച് നദികളിൽ മണൽഖനനം നിരോധിച്ചു

Posted on: June 11, 2015

Sand-Mining-big

തിരുവനന്തപുരം : സംസ്ഥാനത്തെ 5 നദികളിലെ മണൽ ഖനനം സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവായി. ഇതുപ്രകാരം തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, വാമനപുരം കൊല്ലം ജില്ലയിലെ കല്ലടയാർ , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളിൽ അടുത്ത മൂന്ന് വർഷത്തേയ്ക്ക് മണൽ ഖനനം നിരോധിച്ചു. വിവിധ ഏജൻസികൾ നടത്തിയ മണൽ ഓഡിറ്റിംഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

മലപ്പുറം, കോഴിക്കോട് ജില്ലകളുടെ പരിധിയിൽവരുന്ന ചാലിയാർ, പത്തനംതിട്ട ജില്ലയിലെ പമ്പാനദി, കോഴിക്കോട് ജില്ലയിലെ കടലുണ്ടിപ്പുഴ, കൊല്ലം ജില്ലയിലെ ഇത്തിക്കരയാർ, എറണാകുളം ജില്ലയിലെ പെരിയാർ എന്നിവിടങ്ങളിൽ നിശ്ചിത തോതിൽ മണൽ ഖനനം അനുവദിച്ചിട്ടുണ്ട്. നദികളിൽ ഘട്ടംഘട്ടമായി മാത്രമേ ഖനനത്തിന് അനുവാദം നൽകുകയുള്ളു. ഖനനം ചെയ്യാവുന്ന മണലിന്റെ അളവ് തുടർന്നുള്ള മണൽ ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തിൽ പുതുക്കും.