വോഡഫോൺ പ്ലേ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ഡിസംബർ 31 വരെ

Posted on: October 4, 2016

vodafone-play-bigകൊച്ചി : വോഡഫോൺ എല്ലാ ഉപഭോക്താക്കൾക്കും 2016 ഡിസംബർ 31 വരെ വോഡഫോൺ പ്ലേ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാക്കും. വീഡിയോ, സിനിമ, സംഗീതം, ടിവി പരിപാടികൾ തുടങ്ങിയവ ഒരുമിച്ചു ലഭ്യമാക്കുന്ന സവിശേഷമായ ആപ്പ് ആണ് വോഡഫോൺ പ്ലേ.

സോണി, കളേഴ്‌സ്, സീ സിനിമ, എം.ടി.വി. ആജ്തക്, ഐ.ബി.എൻ.7, 180-ൽ ഏറെ ലൈവ് ടിവി ചാനലുകൾ ഡിറ്റോ ടിവിയുമായി സഹകരിച്ച് വോഡഫോൺ പ്ലേയിലൂടെ ലഭ്യമാക്കും. ഹൂക്, ഹംഗാമാ മൂവീസ് എന്നിവയുമായ സഹകരിച്ച് 14,000-ത്തിൽ ഏറെ സിനിമകളും തെരഞ്ഞെടുക്കാനാകുമെന്ന് വോഡഫോൺ ഇന്ത്യയുടെ കൊമേഴ്‌സ്യൽ ഡയറക്ടർ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി.