വോഡാഫോൺ ഐപിഒ വരുന്നു

Posted on: October 15, 2015

Vodafone-India-Logo-big

മുംബൈ : വോഡാഫോൺ ഇന്ത്യയിൽ ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് തയാറെടുക്കുന്നു. വികസനപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ഓഹരിവില്പന. ഐപിഒ സംബന്ധിച്ച് കമ്പനി പ്രാരംഭ തയാറെടുപ്പുകൾ നടത്തിവരുന്നതായി ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തി. പബ്ലിക്ക് ഇഷ്യു സംബന്ധിച്ച ആലോചനകൾ നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും ആദായനികുതി സംബന്ധിച്ച കേസ് നിലനിന്നിരുന്നതിനാൽ തീരുമാനം വൈകുകയായിരുന്നു.

കഴിഞ്ഞ ധനകാര്യവർഷം 40,000 കോടി രൂപയ്ക്ക് മേലാണ് വോഡഫോണിന്റെ വരുമാനം. ഈ വർഷം ജൂലൈയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ 185.4 ദശലക്ഷം ഇടപാടുകാർ വോഡഫോണിനുണ്ട്. ഇവരിൽ 22 ദശലക്ഷം പേർ 3ജി വരിക്കാരാണ്. കൂടാതെ 14,000 2ജി, 21,000 3ജി ടെലികോം ടവറുകളും വോഡഫോൺ നെറ്റ് വർക്കിലുണ്ട്. കേരള ഉൾപ്പടെ ഏതാനും സർക്കിളുകളിൽ ഡിസംബറോടെ 4ജി ഏർപ്പെടുത്താനുള്ള തയാറെടുപ്പിലാണ് വോഡാഫോൺ.