മെഴ്‌സിഡസ് ബെൻസിന്റെ ഡീസൽ സി-ക്ലാസ് വിപണിയിൽ

Posted on: September 20, 2018

കൊച്ചി : മെഴ്‌സിഡസ് ബെൻസ് ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ എൻജിനോടുകൂടിയ സി 220 ഡി പ്രോഗ്രസീവ്, സി 220 ഡി പ്രൈം, സി 300 ഡി എഎംജി ലൈൻ വേരിയന്റുകൾ വിപണിയിൽ അവതരിപ്പിച്ചു. യഥാക്രമം 40 ലക്ഷം രൂപ, 44.25 ലക്ഷം രൂപ, 48.50 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.

പുതിയ സി-ക്ലാസ് മോഡലുകൾ മെർസിഡീസ്-ബെൻസ് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽ ആൻഡ് മാർക്കറ്റിംഗ്) മൈക്കേൽ ജോപ്പ് ഡൽഹിയിൽ വിപണിയിലിറക്കി. മെഴ്‌സിഡസ് ബെൻസ് സി 220 ഡി പ്രോഗ്രസീവ്, സി 220 ഡി പ്രൈം എന്നിവ ഇപ്പോൾ ഷോറൂമുകളിൽ ലഭ്യമാണ്. സി 300 ഡി ഈ വർഷാവസാനമേ എത്തുകയുള്ളൂ.