മഹീന്ദ്ര ലോജിസ്റ്റിക്‌സ് ജീവനക്കാരുടെ യാത്രയ്ക്ക് ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ നല്‍കുന്നു

Posted on: September 19, 2018

കൊച്ചി : മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ( എംഎല്‍എല്‍) കേരളത്തിലെ ജീവനക്കാരുടെ യാത്രയ്ക്കായി ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ ലഭ്യമാക്കും.
മഹീന്ദ്രയുടെ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ഇ- വെരിറ്റോ മോഡലുകളാണ് ഇതിനായി ഉപയോഗിക്കുക.

ആദ്യമായിട്ടാണ് ജീവനക്കാരുടെ യാത്രയ്ക്കായി കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരു കമ്പനി ഉപയോഗിക്കുന്നത്. ബംഗലുരൂ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ കമ്പനി നേരത്തെ ഇലക്ട്രിക് വാഹനങ്ങള്‍ തങ്ങളുടെ ഇടപാടുകാര്‍ക്കായി ഉപയോഗിച്ചിരുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൊതു ജനങ്ങളുടെ യാത്രയ്ക്കായി നൂറ്റമ്പതോളം ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു.

ഭാവി യാത്ര സംബന്ധിച്ച മഹീന്ദ്ര ഗ്രൂപ്പിന്റെ കാഴ്ചപ്പാടിന് ഉദാഹരണമാണ് ഇലക്ട്രിക് വാഹനങ്ങള്‍. യാത്രാ പ്രശ്‌നങ്ങള്‍ക്കു പരിസ്ഥിതി സൗഹൃദ പരിഹാരം വേണമെന്നാണ് മഹീന്ദ്ര ലോജിസ്റ്റിക് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനോടു ചേര്‍ന്നുപോകുന്ന ബിസിനസ് രീതിയാണ് മഹീന്ദ്രി ലോജിസ്റ്റിക്‌സ് സ്വീകരിക്കുന്നതെന്ന് മഹീന്ദ്ര ലോജിസ്റ്റിക്‌സ് സിഇഒ പിരോജഷാ സര്‍ക്കാരി പറഞ്ഞു.

മഹീന്ദ്ര ലോജിസ്റ്റിക്‌സ് അവരുടെ വാഹന വ്യൂഹത്തില്‍ ഇ- വെരിറ്റോ ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തിന്റെ ഇല്ക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വഴിതെളിയിക്കുമെന്നു ഞങ്ങള്‍ കരുതുന്നുമെന്ന് മഹീന്ദ്ര ഇലക്ട്രിക് സിഇഒ മഹേഷ് ബാബു പറഞ്ഞു.