പ്രളയത്തിൽപെട്ട പിയാജിയോ വാഹനങ്ങൾക്കായി സർവീസ് ക്യാമ്പ്

Posted on: September 12, 2018

കൊച്ചി : പ്രകൃതി ദുരന്തത്തിലകപ്പെട്ട് കേടുപാട് സംഭവിച്ച പിയാജിയോ ത്രീവീലറുകളും ഫോർവീലറുകളും പൂർവസ്ഥിതിയിലാക്കുന്നതിനായി സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15 വരെ ക്യാമ്പ് കമ്പനിയുടെ എല്ലാ അംഗീകൃത ഡീലർ ഷിപ്പുകളിലും സർവീസ് സെന്ററുകളിലുമുണ്ടാവും.

പരിശീലനം ലഭിച്ച ടെക്‌നീഷ്യൻമാരടങ്ങുന്ന സംഘത്തെ സർവീസ് ക്യാമ്പുകളിലേക്ക് നിയോഗിച്ചിട്ടുണ്ട്. വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ വാഹനങ്ങൾ കമ്പനിച്ചെലവിൽ സർവീസ് ക്യാമ്പുകളിലെത്തിച്ച് പ്രവർത്തനക്ഷമമാക്കും. ഓയിൽ ഫിൽറ്റർ സൗജന്യമായി ലഭ്യമാക്കുന്നതിനു പുറമെ ഓയിൽ മാറ്റുന്നതിനും കേടായ സ്‌പെയർ പാർട്ടുകൾക്ക് പകരം പുതിയവ ലഭ്യമാക്കുന്നതിനും നിരക്കിൽ ഇളവ് അനുവദിക്കുന്നതുമാണെന്ന് പിയാജിയോ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ഡിയാഗോ ഗ്രാഫി പറഞ്ഞു.