മികച്ച ആനുകൂല്യങ്ങളുമായി നിസാൻ ടെസ്റ്റ് ഡ്രൈവ് ചലഞ്ച്

Posted on: March 14, 2018

കൊച്ചി : എണ്ണായിരം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകളിലും നിസാൻ ടെസ്റ്റ് ഡ്രൈവ് ചലഞ്ച് പ്രഖ്യാപിച്ചു. ഡാറ്റ്സൺ റെഡി ഗോ സ്മാർട്ട് ഡ്രൈവ് ഓട്ടോ, നിസാൻ മൈക്ര സിവിടി, നിസാൻ സണ്ണി സിവിടി എന്നിവ മാർച്ച് മാസത്തിൽ ടെസ്റ്റ് ഡ്രൈവ് നടത്തുന്നവർക്കാണ് ഈ ആനുകൂല്യം. ഈ കാറുകളിലേതെങ്കിലും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന ഉപഭോക്താക്കൾ അതേ സെഗ്മെന്റിൽ പെട്ട മറ്റേതെങ്കിലും ബ്രാൻഡ് ഏഴു ദിവസത്തിനകം വാങ്ങുകയാണെങ്കിൽ നിസാനിൽ നിന്ന് 8000 രൂപയുടേയോ ഡാറ്റ്സണിൽ നിന്ന് 5000 രൂപയുടേയോ അക്‌സസറികൾ ലഭിക്കാനുള്ള അവസരത്തിന് അർഹരാകും.

തങ്ങളുടെ ഉത്പന്നങ്ങളുടെ കഴിവിലുള്ള തങ്ങളുടെ ശക്തമായ വിശ്വാസമാണ് ഈ ടെസ്റ്റ് ഡ്രൈവ് ചലഞ്ചിലൂടെ വ്യക്തമാകുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ജെറോം സൈഗോട്ട് പറഞ്ഞു. ഒരു മാസത്തെ ഈ പ്രോത്സാഹന പരിപാടിയിലൂടെ പുതിയ ഉപഭോക്താക്കളെ തങ്ങളുടെ കുടുംബത്തിലേക്കു ക്ഷണിക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി അവതരിപ്പിച്ച ഡാറ്റ്സൺ റെഡി ഗോ സ്മാർട്ട് ഡ്രൈവ് ഓട്ടോ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുള്ള എ.എം.ടി. മോഡലാണ്. 3,80,600 രൂപ എന്ന തികച്ചും ആകർഷകമായ പ്രാരംഭ വിലയിൽ അവതരിപ്പിച്ചിരിക്കുന്ന ഇതിൽ ഡ്യൂവൽഡ്രൈവിംഗ് മോഡ്, റഷ് അവർ മോഡ്, പുതിയ ഓഡിയോ സംവിധാനങ്ങൾ തുടങ്ങിയവയുണ്ട്. 5,99,000 രൂ പ വിലയുള്ള നിസാൻ മൈക്ര എക്സ്ട്രോണിക് സിവിടി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഓട്ടോമാറ്റിക് പാക്കേജാണു നൽകുന്നത്. എക്സട്രോണിക് സിവിടി ഓപ്ഷനുമായി നിസാൻ സണ്ണിയും 9,23,570 രൂപയ്ക്ക് അവതരിപ്പിച്ചിട്ടുണ്ട്.