ടിവിഎസ് ജൂപ്പിറ്റർ ക്ലാസിക് സ്‌കൂട്ടർ കേരള വിപണിയിൽ

Posted on: August 8, 2017

കൊച്ചി : ടിവിഎസിന്റെ ഗിയർലെസ് സ്‌കൂട്ടറായ ജൂപ്പിറ്ററിന്റെ ക്ലാസിക് എഡിഷൻ കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ടിവിഎസ് വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്) അനിരുദ്ധ ഹാൽഡർ, റീജണൽ സെയിൽസ് മാനേജർ ബദരി നാരായണൻ എന്നിവർ ചേർന്നാണ് വിപണിയിൽ അവതരിപ്പിച്ചു.

110 സിസി സിംഗിൾ സിലിണ്ടർ എൻജിൻ 7.9 ബിഎച്ച്പി കരുത്തും 8 എൻഎം ടോർക്കും പ്രദാനം ചെയ്യും. ലിറ്ററിന് 62 കിലോമീറ്റർ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൊചിയിലെ എക്‌സ്‌ഷോറും വില 60,487 രൂപ.