ഹ്യൂണ്ടായ് പുതിയ ഗ്രാൻഡ് 10 പുറത്തിറക്കി

Posted on: February 11, 2017

കൊച്ചി : ഹ്യൂണ്ടായ് മോട്ടേഴ്‌സ് പുതിയ 2017 ഗ്രാൻഡ് 10 പുറത്തിറക്കി. വിപണിയിലെ മാറുന്ന പ്രവണതകളും ഉപഭോക്താക്കളുടെ പ്രതീക്ഷകളും കണക്കിലെടുത്തു മുന്നേറുന്ന ഹ്യൂണ്ടായി 1.2 ലിറ്റർ പെട്രോൾ എൻജിനും പുതിയ വലുതും ശക്തിയേറിയതുമായ 1.2 ഡീസൽ എൻജിനുമാണ് പുതിയ 2017 ഗ്രാൻഡ് ഐ 10 അവതരിപ്പിച്ചിട്ടുള്ളത്. സ്‌പോർട്ടി സ്‌റ്റൈലും അത്യാധുനീക സാങ്കേതികവിദ്യയും ഉയർന്ന സുരക്ഷയും ഏറ്റവും മികച്ച സൗകര്യങ്ങളും സംയോജിപ്പിച്ചാണു പുതിയ 2017 ഗ്രാൻഡ് ഐ 10 പുറത്തിറക്കിയിരിക്കുന്നത്. പുതുക്കിയ പുറം രൂപകൽപ്പനയും ഹൈടെക് ഫീച്ചറുകളും മെച്ചപ്പെടുത്തിയ പ്രകടനവും ഇന്ധനക്ഷമത തുടങ്ങിയവയാണ് മുഖ്യ സവിശേഷതകൾ.

മുന്നിൽ പുതിയ പുതിയ റേഡിയേറ്റർ ഗ്രിൽ രൂപകൽപ്പന, പുനർ രൂപകൽപ്പന ചെയ്ത ബംബർ, പകൽ സമയത്തു തെളിയുന്ന പുതിയ എൽ.ഇ.ഡി. ലൈറ്റുകൾ എന്നിവയെല്ലാം പുതിയ 2017 ഗ്രാൻഡ് ഐ 10 ന് ഒരു ശക്തമായ രൂപഭംഗി നൽകുന്നു. പിന്നിലുള്ള ഇരട്ട ടോണിലുള്ള ബംബർ കൂടുതൽ മികച്ച ആകർഷണവും നൽകുന്നു. ഈ വിഭാഗം കാറുകളിൽ ആദ്യമായി എയർ കർട്ടൻ ലഭ്യമാക്കിയെന്ന സവിശേഷതയുമുണ്ട്. ഗ്രാൻഡ് ഐ 10 ന്റെ 1.2 ലിറ്റർ ഡ്യൂവൽ വിടിവിടി പെട്രോൾ എൻജിൻ 19.77 കിലോമീറ്ററും 1.2 യു2 ഡീസൽ എൻജിൻ 24.95 ലിറ്ററും ഇന്ധന ക്ഷമത നൽകും.

ഇന്റീരിയറിന്റെ കാര്യത്തിലും ആകർഷകമായ സവിശേഷതകൾ പുതിയ 2017 ഗ്രാൻഡ് ഐ 10 ൽ ദൃശ്യമാണ്. ഏറ്റവും ഉന്നത മേൻമയുള്ള വസ്തുക്കളിൽ നിർമിച്ച അത്യാധുനീക രീതിയിലെ ഇന്റീരിയർ രൂപകൽപ്പന ഇതിന്റെ സവിശേഷതയാണ്. പുതിയ 2017 ഗ്രാൻഡ് ഐ 10 ന്റെ വലിയ 7 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സംവിധാനത്തിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. തടസങ്ങളില്ലാത്ത കണക്ടിവിറ്റിയും സ്റ്റിയറിങിലുള്ള ശബ്ദം തിരിച്ചറിയുന്ന ബട്ടണുമെല്ലാം അത്യാധുനീക സാങ്കേതികവിദ്യയും സുരക്ഷിതമായ ഡ്രൈവിങും ഒരേ സമയം അവതരിപ്പിക്കുകയാണ്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റിൽ എസി വെന്റ്, പിൻ ഭാഗത്ത ഡീ ഫോഗർ, ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാനുള്ള സംവിധാനം, ടിൽറ്റ് സ്റ്റീയറിംഗ്, സ്മാർട്ട് കീ പുഷ് ബട്ടൺ സ്റ്റാർട്ട്, പാർക്കിംഗ് സെൻസർ എന്നിവയെല്ലാം പുതിയ 2017 ഗ്രാൻഡ് ഐ 10 ന്റെ ആകർഷണം വർധിപ്പിക്കുന്ന മറ്റു ഘടകങ്ങളാണ്.

 

പെട്രോൾ പതിപ്പിന്  458,400 രൂപ മുതൽ 639,890 രുപ വരെയും ഡീസൽ പതിപ്പിന് 568,400 രൂപ മുതൽ 732,890 രൂപ വരെയുമാണ് ഡൽഹിയിലെ എക്‌സ് ഷോറും വില.

ആഗോള വ്യാപകമായി ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയ കാറാണ് ഗ്രാൻഡ് ഐ 10 എന്ന് പുതിയ കാർ പുറത്തിറക്കുന്ന വേളയിൽ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ എം.ഡി.യും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ വൈ.കെ. കൂ പറഞ്ഞു. ഇന്ത്യയിൽ നിർമിച്ച 5.5 ലക്ഷം ഗ്രാൻഡ് ഐ 10 കാറുകളാണ് രാജ്യത്തിനകത്തും പുറത്തുമായി വിൽപ്പന നടത്തിയിട്ടുള്ളത്. ഉപഭോക്താക്കൾക്കിടയിൽ പുതിയ മാനദണ്ഡം കൂടി സൃഷ്ടിക്കുന്ന രീതിയിലാവും പുതിയ 2017 ഗ്രാൻഡ് ഐ 10 ന്റെ കടന്നു വരവെന്നും അദേഹം ചൂണ്ടിക്കാട്ടി.