ജാഗ്വാർ ആർട്ട് ഓഫ് പെർഫോമൻസ് ടൂർ

Posted on: December 9, 2016

jaguar-art-of-performance-t

കൊച്ചി: ജാഗ്വാർ ഇന്ത്യയിൽ ആർട്ട് ഓഫ് പെർഫോമൻസ് ടൂർ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഉടനീളമുളള തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ വാഹന പ്രേമികൾക്ക് ജാഗ്വാറിന്റെ വിവിധ മോഡലുകൾ ഒരു വിദഗ്ധന്റെ നേതൃത്വത്തിൽ ഡ്രൈവ് ചെയ്യാവുന്നതാണ്. ആർട്ട്ഓഫ് പെർഫോമൻസ് ടൂറിന്റെ ആദ്യഘട്ടം ഡിസംബർ 10,11 തിയതികളിൽ ഹൈദ്രാബാദിലെ കാർട്ടേൻമെന്റ് ട്രാക്കിലാണ് സംഘടിപ്പിക്കുന്നത്.

ജാഗ്വാറിന്റെ വാഹന ശ്രേണിയിലെ എക്‌സ്ഇ, എക്‌സ്എഫ്, എക്‌സ്‌ജെ, എഫ്-ടൈപ്പ്, എഫ് പേസ് തുടങ്ങിയ വാഹനങ്ങളാണ് ആർട്ട് ഓഫ് പെർഫോമൻസ് ടൂറിൽ ഡ്രൈവിന് ഉൾപ്പെടുത്തിരിക്കുന്നത്. പരിപാടിയോട് അനുബന്ധിച്ച് ഓപ്പൺ ടാർമാക്കിൽ പ്രത്യേകയാർന്ന ട്രാക്ക് എക്‌സർസൈസുകളും നടത്തപ്പെടും.