കേരള പോലീസിന് പോപ്പുലർ വെഹിക്കിൾസിന്റെ വാഹനവായ്പ പദ്ധതി

Posted on: September 8, 2016

popular-banner-big

കൊച്ചി : കേരള പോലീസ് സഹകരണ സംഘം അംഗങ്ങൾക്കായി മാരുതിയുടെ പ്രത്യേക വാഹനവായ്പ പദ്ധതി പ്രഖ്യാപിച്ചു. മാരുതി വാഹനങ്ങൾക്ക് കമ്പനിയുടെ പ്രത്യേക ഓഫറുകൾക്ക് പുറമെ സംഘാംഗങ്ങൾക്ക് പതിനായിരം രൂപയുടെ പ്രത്യേക കിഴിവ് അനുവദിക്കും. മാരുതി സുസുകി, പോപ്പുലർ വെഹിക്കിൾസ്, കേരള പോലീസ് സഹകരണ സംഘം എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വാഹനവായ്പയുടെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ഏഴ് വർഷമാണ് തിരിച്ചടവ് കാലാവധി.

പോപ്പുലർ വെഹിക്കിൾസിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഈ ആനുകൂല്യം ലഭിക്കുമെന്ന് സംഘം സെക്രട്ടറി എം എ ജോയ് അറിയിച്ചു. പദ്ധതിപ്രഖ്യാപന ചടങ്ങിൽ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡണ്ട് ജി ആർ അജിത്, മാരുതി കേരള കോർപറേറ്റ് സെയിൽസ് മാനേജർ തോമസ് മത്തായി, പോപ്പുലർ വെഹിക്കിൾസ് സീനിയർ മാനേജർ സാബു എന്നിവർ പങ്കെടുത്തു.