16
Thursday
May 2024
May 2024
വണ്ടര്‍ലാ കൊച്ചിക്ക് കോവ് സേഫ് സര്ട്ടിഫിക്കേഷന്
Posted on: March 17, 2021
കൊച്ചി : വണ്ടര്‍ലാ കൊച്ചി പാര്‍ക്കിനു ബ്യൂറോ വെറിട്ടാസ് ഇന്ത്യ നല്കുന്ന കോവ് സേഫ് സര്ട്ടിഫിക്കേഷന് ലഭിച്ചു. പാര്‍ക്കില്‍ ശുചിത്വവും, സുരക്ഷയും കാര്യക്ഷമമായി നടപ്പാക്കിയതിനാണ് ഈ സര്ട്ടിഫിക്കേഷന് ലഭിച്ചിരിക്കുന്നത്.
ബ്യൂറോ വെറിട്ടാസ് ഇന്ത്യയുടെ ദക്ഷിണേന്ത്യയിലെ സര്ട്ടിഫിക്കേഷന് മാനേജര്‍ വിനോദ് എസ്. പണിക്കര്‍ വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് ഹെഡ് എം.എ. രവികുമാറിനു സര്‍ട്ടിഫിക്കറ്റ് കൈമാറി.
ബറോ വെറിട്ടാസ് സെയില്‍സ്, മാര്‍ക്കറ്റിംഗ് അസി. മാനേജര്‍ ടി. അരുണ്‍, വണ്ടര്‍ലാ എന്‍ജിനിയറിംഗ് ഹെഡ് എ.ജി. അജികൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ സര്ട്ടിഫിക്കേഷന് ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ തീം പാര്‍ക്ക് ശൃംഖലയാണു വണ്ടര്‍ലാ
News in this Section