വണ്ടര്‍ലായുടെ ലാഭം 17 ശതമാനം ഉയര്‍ന്നു

Posted on: May 28, 2020

കൊച്ചി : വണ്ടര്‍ലാ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സ് 2019-20 സാമ്പത്തിക വര്‍ഷം 64.78 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ 55.41 കോടി രൂപയില്‍ നിന്ന് 17 ശതമാനം വര്‍ധന.

മൊത്ത വരുമാനം 291.66 കോടിയില്‍ നിന്ന് 282.88 കോടി രൂപയായി. 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1.56 കോടി രൂപയായും മൊത്ത വരുമാനം 44.91 കോടിരൂപയായും കുറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം മാര്‍ച്ച് 11 മുതല്‍ കൊച്ചി പാര്‍ക്കും 14 മുതല്‍ ബംഗലൂരു പാര്‍ക്കും 15 മുതല്‍ ഹൈദരാബാദ് പാര്‍ക്കും അടച്ചത് . അവസാന പാദത്തില്‍ ബിസിനസിനെ ബാധിച്ചു.